ചന്ദ്രശേഖരന്‍വധം: മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍

single-img
8 May 2012

റെവല്യൂഷണനറി മാര്‍കിസ്റ്റ് പാര്‍ട്ടി നേതാവ്  ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മൂന്നുപേരെകൂടി പോലീസ് കസ്റ്റഡിയിലെടുത്തു.  അശോകന്‍ , സുമോഹന്‍ , മനോജ്  എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ  പ്രത്യേക അന്വേഷണസംഘം കോഴിക്കോട് വളയത്തെ ഒരു വീട്ടില്‍ നിന്ന്  കസ്റ്റഡിയിലെടുത്തത്. നിരവധികേസുകളില്‍ പ്രതികളാണ് ഇവര്‍.ഈ കേസിലെ  മുഖ്യപ്രതികളായ  കൊടി സുനി,  റഫീഖ് എന്നിവരുമായി  ഇവര്‍ക്ക്  അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്നു.  ഇവരെ ചോദ്യം ചെയ്താല്‍  ഒളിവില്‍ കഴിയുന്ന  പ്രതികളെക്കുറിച്ച്  സൂചന ലഭിക്കുമെന്ന് പോലീസ് കരുതുന്നു. കണ്ണൂര്‍ സെട്രല്‍  ജയിലില്‍വച്ചാണ്  ചന്ദ്രശേഖരന്‍ വധം ആസൂത്രണം  ചെയ്തതെന്ന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.