സിൽക്കാവാൻ റിച്ചയെ കിട്ടില്ല.

single-img
8 May 2012

വിദ്യാബലന് അവർഡ് കിട്ടിയതൊക്കെ നല്ലകാര്യം തന്നെ പക്ഷെ സിൽക്കാകാൻ തന്നെ കിട്ടില്ലെന്നാണ്  മോഡലും നടിയുമായ റിച്ച ഗംഗോപാദ്ധ്യായ പറയുന്നത്.ഡേർട്ടി പിക്ചർ സൂപ്പർ ഹിറ്റായതിനെ തുടർന്ന് മലയാളത്തിലും സിൽക്കിന്റെ സിനിമയെടുക്കാനുള്ള തീരുമാനത്തിലായുരുന്നു സംവിധായകർ.എന്നാൽ സിൽക്ക് സ്മിതയുടെ റോളിൽ അഭിനയിക്കാൻ നടിമാരെ കിട്ടാത്തതു കാരണം ഈ ചിത്രം പാതി വഴിയിൽ നിൽക്കുകയായിരുന്നു അങ്ങനെയിരിക്കുമ്പോഴാണ്  സിൽക്കായി അഭിനയിക്കാൻ റിച്ച എത്തുമെന്നുള്ള വാർത്ത കേട്ടത് . എന്നാൽ ഇതറിഞ്ഞ റിച്ച പറയുന്നത് തന്നെയാരും ഈ വേഷം ചെയ്യാൻ ക്ഷണിച്ചിട്ടില്ലെന്നു. ഒരു പക്ഷെ ആരെങ്കിലും ക്ഷണിച്ചാൽ തന്നെ ആ വേഷം ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നുമാണ് .ഇങ്ങനെ പോയാൽ  നായികയെ കിട്ടാതെ സിൽക്കിന്റെ ചിത്രം പെട്ടിയിൽ വെച്ച് പൂട്ടേണ്ടി ഗതി  വരുമെന്നാണ് തോന്നുന്നത്.