കെലപാതകത്തിന്‌ പിന്നില്‍ സി.പി.എമ്മാണെന്ന് രമേശ് ചെന്നിത്തല

single-img
8 May 2012

റവല്യൂഷണറി മാക്സിസ്റ്റ് പാർട്ടി ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്‌  പിന്നില്‍  സി.പി.എം  ആണെന്ന്  കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.  കൊലപാതകത്തില്‍  സി.പി.എമ്മിന് പങ്കുള്ളതുകൊണ്ടാണ്  ഘടകകക്ഷി എം.എല്‍.എമാര്‍  സംഭവസ്ഥലം  സന്ദശിക്കാത്തതെന്നും അത്  പ്രതിപക്ഷനേതാവ് അച്യുതാനന്ദനറിയാമെന്നും  ചെന്നിത്തല പറഞ്ഞു.  ഈ കൊലയ്ക്ക് പിന്നില്‍ സി.പി.എമ്മാണെന്ന കാര്യം  മനസിലാക്കുന്നതിന്  ജ്യോതിഷം  വച്ചുനോക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.