കൊലപാതകത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നെന്ന്‌ പിണറായി

single-img
8 May 2012

കൊല്ലപ്പെട്ട  ചന്ദ്രശേഖരന്റെ  ഭൂതകാലം  ചികയുകയല്ല വേണ്ടെതെന്നും കൊലപാതകത്തിനു പിന്നിലെ പ്രതികളെ കണ്ടെത്തുകയാണ് വേണ്ടെതെന്ന്   സി.പി.എം സംസ്ഥാന സെക്രട്ടറി  പിണറായി വിജയന്‍ . സി.പി.എമ്മിനെ  വഞ്ചിച്ച  കുലം കുത്തികള്‍  കുലം കുത്തികള്‍  ആണെന്നു ആ നിലപാടില്‍  മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.  കൊലപാതകത്തിന്റെ ഉത്തരവാദിത്വം  സി.പി.എമ്മിനുമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ്  നടക്കുന്നതെന്നും ,കൊലയ്ക്ക് പിന്നില്‍ സി.പി.എം അല്ലെന്ന കാര്യത്തില്‍ വി.എസിന് ഒട്ടും  സംശയമില്ല  ചന്ദ്രശേഖരന്റെ  കൊലപാതകം യു.ഡി.എഫിനാണ്  ഗുണം ചെയ്തതെന്നും തൃശൂര്‍ പ്രസ്‌ക്ലബിന്റെ  മുഖാമുഖത്തില്‍ സംസാരിക്കവേ  പിണറായിവിജയന്‍  പറഞ്ഞു.