നക്‌സലുകള്‍ എ.എസ്.ഐയെ തട്ടിക്കൊണ്ടുപോയി

single-img
8 May 2012

ഒറീസയില്‍ നക്‌സലുകള്‍  എ.എസ്.ഐയെ  തട്ടിക്കൊണ്ടുപോയി. നൗപാഡ ജില്ലയില്‍  കൃപാരാം മജിയെയാണ് പത്തംഗ നെക്‌സലുകള്‍ ഇന്ന് രാവിലെ  11മണിക്ക്  തട്ടികൊണ്ടുപോയത്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍  മാവോയിസ്റ്റുകള്‍  നാലാം തവണയാണ് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത്. ഒറീസ എം.എല്‍.എ ജിന ഹികാകയെയും  രണ്ട് ഇറ്റലിക്കാരേയും  ഛത്തീസ്ഗഡില്‍ നിന്നും സുക്മ  ജില്ലാകളക്ടര്‍  അലക്‌സ് പോള്‍ മേനോനേനയും തട്ടിക്കൊണ്ടുപോയിരുന്നു.