മനുഷ്യാവകാശ പ്രവർത്തകൻ സന്യാലിനു ജാമ്യം അനുവദിച്ചു.

single-img
8 May 2012

ന്യൂഡൽഹി:മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ബിനായക് സെന്നിനൊപ്പം ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന നാരയണൻ സന്യാലിനു (78)സുപ്രീം കോടതി ജാമ്യം അനുവദിച്ചു.അദ്ദേഹത്തിന്റെ പ്രായം ജയിലിൽ കഴിഞ്ഞ വർഷം ഇവ കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.ശിക്ഷയും റദ്ദു ചെയ്തിട്ടുണ്ട്.ഒരു ലക്ഷം രൂപയൂടെ ആൾ ജാമ്യത്തിൽ പോകാനാണ് കോടതി നിർദ്ദേശിച്ചത്.2006 ലാണ് സന്യാൽ ബിനായക് സെന്നിനൊപ്പം ശിക്ഷിക്കപ്പെട്ടത്.കഴിഞ്ഞ വർഷം ഏപ്രിലിൽ സുപ്രീം കോടതി ഇടപ്പെട്ട് ബിനായക് സെന്നിനെ മോചിപ്പിച്ചിരുന്നു.ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ജാമ്യം നൽകുന്നതിനെ എതിർത്ത ഛത്തിസ് ഗഡ് സർക്കാർ അഭിഭാഷകനെ കോടതി നിശിതമായാണ് വിമർശിച്ചത്.കഴിഞ്ഞ 65 വർഷം കൊണ്ട് ആദിവാസികളെ എങ്ങനെയെല്ലാം ചൂഷണം ചെയ്തു.അവരുടെ അവകാശങ്ങൾ എങ്ങനെയെല്ലാം തട്ടിപ്പറിച്ചു.ഇതിനെ തുടർന്നാണ് അവർ നിയമം കയ്യിലെടുത്തത് എന്ന് കോടതി അവർക്കുള്ള മറുപടിയായി പറഞ്ഞു.