മലയാളിയായ സാമൂഹ്യ പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ

single-img
8 May 2012

യു എ ഇ: മലയാളിയായ സാമൂഹ്യ പ്രവർത്തകനെ യു.എ.ഇയിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.37 വർഷമായി എക്സറേ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്ന സുഗതൻ(61)നെയാണ് ഫുജൈറയിലെ ഒരു പണിതീരാത്ത കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വിവിധ ഇന്ത്യൻ സന്നദ്ധസംഘടനകളുമായി ചേർന്ന് ആത്മഹത്യക്കെതിരെ പ്രചാരണ പരിപാടികൾ ഇയാൾ നടത്തിയിരുന്നു.ഈ സേവനങ്ങൾ മുൻ നിർത്തി ഇന്ത്യൻ പ്രവാസി സമൂഹം ഇദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.ആതമഹത്യക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.സാമ്പത്തിക ബുദ്ധിമുട്ടുകൾ ആകാം എന്നാണ് കരുതുന്നത്.ഏപ്രിൽ 29 ന് ജോലി സ്ഥലത്തു നിന്നും ലീവെടുത്ത് ഫുജൈറയിലേക്ക് കാറ് ഓടിച്ചു പോയതായി സൂചനകൾ ഉണ്ട്. സൂപ്പർ മാർക്കറ്റിൽ നിന്നുംകയർ വാങ്ങി പണിതീരാത്ത കെട്ടിടത്തിൽ വന്ന് തൂങ്ങി മരിക്കുകയും ചെയ്തിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.