കൃഷ്ണ പുനിയയ്ക്ക് ദേശീയ റെക്കോര്‍ഡ്

single-img
8 May 2012

കൃഷ്ണപുനിയയ്ക്ക്  പുതിയ ദേശീയ  റെക്കോര്‍ഡ്.  യു.എസിലെ  മൗവി ഐലന്‍ഡില്‍  നടന്ന ആള്‍ട്ടിസ്  ട്രാക്ക് ക്രൂ ത്രോഡൗണ്‍ മീറ്റില്‍ 64.76 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സീമ ആന്റിലിലിന്റെ റെക്കോര്‍ഡ് തിരുത്തി കൃഷ്ണ പുനിയ  പുതിയ റെക്കോര്‍ഡിട്ടത്.  രണ്ടു ദിവസം  മുമ്പ്  ഇതേ വേദിയില്‍ നടന്ന  മീറ്റില്‍ 63.67 മീറ്റര്‍ കണ്ടെത്തിയ  പുനിയ വെള്ളി നേടിയിരുന്നു.
അടുത്തമാസം  രണ്ടിനു  യൂജിനില്‍  നടക്കുന്ന  ഡയമണ്ട് ലീഗ് മല്‍സരവും  ഒമ്പതിന്  ന്യൂയോര്‍ക്കില്‍ നടക്കുന്ന  ഡയമണ്ട്  ലീഗ് മല്‍സരവുമാണ്  കൃഷ്ണ പുനിയ ഇനി പങ്കെടുക്കുന്ന ചാംപ്യന്‍ ഷിപ്പുകള്‍. ലണ്ടനില്‍ നടക്കുന്ന അത്‌ലറ്റിക്‌സില്‍  ഇന്ത്യന്‍ പ്രതീക്ഷയാണ്  കൃഷ്ണ പുനിയ.