സംസ്ഥാനത്തിന്റെ ഹജ്ജ് ക്വോട്ട വെട്ടിക്കുറച്ചു.

single-img
8 May 2012

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ഹജ്ജ് അപേക്ഷകരുള്ള കേരളത്തിന്റെ ക്വോട്ട വെട്ടിക്കുറച്ചു.6,487 സീറ്റുകളാണ് ആദ്യ ഘട്ട ക്വോട്ടയായി കേരളത്തിന് ഇന്നലെ അനുവദിച്ചത്.ഈ സ്ഥാനത്ത് കഴിഞ്ഞ വർഷം 6,908 സീറ്റുകൾ കിട്ടിയ സംസ്ഥാനമാണ് കേരളം.ഇത്തവണ 421 സീറ്റുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.റിസർവ്വ് കാറ്റഗറിയിൽ തുടർച്ചയായും നാലാം തവണ അപേക്ഷിക്കുന്ന 8,080 പേർക്കാണ് നറുക്കെടുപ്പ് നടത്തുന്നത്. ഇവരിൽ 70 വയസ്സിന് മുകളിലുള്ളവർ ഒരു സഹായി എന്നിങ്ങനെ 3,094 പേർക്കുമാത്രമാണ് ഹജ്ജ് യാത്ര ഉറപ്പായിട്ടുള്ളത്. 1593 സീറ്റുകൾ കൂടി കേരളത്തിന് അനുവദിച്ചാൽ മാത്രമെ റിസർവ്വ് കാറ്റഗറിയിലുള്ള മുഴുവൻ പേർക്കും ഹജ്ജ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകൂ.നാലാം വർഷക്കാരിൽ 3393 പേർക്കാണ് നറുക്കെടുപ്പിലൂടെ സീറ്റ് ഉറപ്പാകുന്നത് ബാക്കിയുള്ളവർ താൽക്കാലികമായും വെയിറ്റിംഗ് ലിസ്റ്റിലാവും ഉണ്ടാകുക.സീറ്റ് കിട്ടുന്ന മുറയ്ക്ക് ഇവർക്ക് മുൻഗണന നൽകും.