കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് ഇറ്റലി

single-img
8 May 2012

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍  കേസെടുക്കാന്‍
കേരളത്തിന് അധികാരമില്ലെന്ന്  ഇറ്റലി.  സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ്  ഇറ്റലി വീണ്ടും ഈ നിലപാട്  ആവര്‍ത്തിക്കുന്നത്. ഇന്ത്യയും ഇറ്റലിയും  തമ്മില്‍ ഉഭയകക്ഷി കരാര്‍  ഇപ്പോഴും നിലവിലുള്ളതില്‍  നാവികരെ ചോദ്യംചെയ്യാനോ  കസ്റ്റഡിയിലെടുക്കാനോ  ഇന്ത്യയ്ക്ക് അവകാശമില്ല.  സംഭവം നടക്കുമ്പോള്‍  നാവികര്‍  സൈനിക ഡ്യൂട്ടിയിലായിരുന്നു. അതുകൊണ്ട് തന്നെ നാവികര്‍ക്ക്  ഇറ്റാലിയന്‍ നിയമനുസരിച്ച് പരിരക്ഷയുണ്ടെന്നും  ഇറ്റലി ഈ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.