ക്രൂഡോയില്‍ ഇറക്കുമതി കുറച്ചു

single-img
8 May 2012

ഇറാനില്‍ നിന്നുള്ള  ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ വന്‍തോതില്‍ കുറച്ചു.  ഇനിയും ഇറക്കുമതി  കുറയ്ക്കാന്‍  ഇന്ത്യന്‍ നേതാക്കള്‍  സന്നദ്ധ അറിയിച്ചിട്ടുണ്ടെന്ന് ഗവേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു.കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലാണ് ഇറാനില്‍ നിന്നുള്ള  ക്രൂഡോയിലിന്റെ  ഇറക്കുമതിയില്‍  കുറവുവന്നിട്ടുള്ളത്.   2008 ല്‍  ഇറക്കുമതി ചെയ്യുന്ന ക്രൂഡോയില്‍  16 ശതമാനമായിരുന്നുവെങ്കില്‍  ഇപ്പോഴിത് 10 ശതമാനമാണെന്ന് യു.എസ് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിന്റെ  റിപ്പോര്‍ട്ടില്‍ പറയുന്നു.