അഴകിയ രാവണിന്റെ രണ്ടാം ഭാഗത്തിലൂടെ ശ്യാമിലി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.

single-img
8 May 2012

മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ അഴകിയ രാവണന്റെ രണ്ടാം ഭാഗം വരുന്നു. ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന   ശ്യാമിലിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്.മമ്മൂട്ടിയെയും ശ്രീനിവാസനെയും കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്ത അഴകിയ രാവണനിലെ വേദനിക്കുന്ന കോടീശ്വരനായ ശങ്കർദാസിനെയും നോവലിസ്റ്റ് അംബുജാക്ഷനെയും കരയോഗം പ്രസിഡന്റ് ടി വി കുറുപ്പിനെയും ഓർമ്മിക്കാത്ത മലയാളികൾ ഉണ്ടാകുകയില്ല,ഈ കഥാപാത്രങ്ങൾ ഇന്നും നമ്മിൽ ചിരിയുണർത്തുന്നുമുണ്ട്.മോഹിച്ച ബാല്യകാല സഖിയെയും കൊണ്ട് ശങ്കർദാസ് ബോംബെയ്ക്ക് പറന്നെങ്കിലും അവിടം കൊണ്ട് കഥ അവസാനിക്കുന്നില്ല.എന്നാൽ രണ്ടാം ഭാഗം ശങ്കർ ദാസിന്റെയോ അംബുജാക്ഷന്റെയോ കഥയല്ല ,ഇന്നസെന്റ് തകർത്തഭിനയിച്ചടി.വി കുറുപ്പിന്റെ കഥയാണ് പറയുന്നത്.ചിത്രത്തിൽ കരയോഗം പ്രസിഡന്റും മകനുമാണ് കേന്ദ്ര കഥാപത്രങ്ങളായി നമ്മുക്ക് മുന്നിലെത്തുന്നത്.നവാഗതനായ പാർത്ഥസാരഥിയാണ് ചിത്രം സംവിധാനം ചെയ്യുക.ഇതു വരെയും ചിത്രത്തിന്റെ പേരോ മറ്റുള്ള താരങ്ങളെയോ തീരുമാനിച്ചിട്ടില്ല.