അൽ ക്വയ്ദയുടെ വിമാനം തകർക്കാനുള്ള ശ്രമം യു.എസ് പരാജയപ്പെടുത്തി

single-img
8 May 2012

വാഷിംഗ്ഡൺ:യു.എസിലേക്കുള്ള വിമാനം ബോംബ് സ്ഫോടനത്തിൽ തകർക്കാനുള്ള അൽ ക്വയ്ദയുടെ ശ്രമം അമേരിക്ക പരാജയപ്പെടുത്തി.യു.എസിലേയ്ക്കുള്ള ജെറ്റ് വിമാനത്തിൽ ചാവേറിനെ യാത്രക്കാരനെന്ന വ്യാജേന കടത്തി സ്ഫോടനം നടത്താനായിരുന്നു അൽ ക്വയ്ദയുടെ പദ്ദതി.യെമൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ ക്വയ്ദ വിഭാഗമാണ് ഇതിനു പിന്നിലെന്ന് യു.എസ് നേതൃത്വം അറിയിച്ചു.എന്നാൽ ഇവരുടെ ഈ പദ്ദതിയെക്കുറിച്ച് നേരത്തെ അറിവു ലഭിച്ച യു.എസ് അധികൃതർ ബോംബ് പിടിച്ചെടുത്തതായും ഭീഷണി അവസാനിച്ചതായും അറിയിച്ചു. 2009 ക്രിസ്മസ് ദിനത്തിൽ നടത്താനിരുന്ന സ്ഫോടനമാണ്  അൽക്വയ്ദ തലവനായിരുന്ന ഒസാമ ബിൻആദന്റെ ഒന്നാം ചരമ വാർഷികത്തിൽ നടത്താൻ ഉദ്ദേശിച്ചതെന്ന് യു.എസ് രഹസ്യാന്വേഷണ സംഘ അറിയിച്ചു.