പൈലറ്റുമാരുടെ സമരം നിയമ വിരുദ്ദമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി.

single-img
8 May 2012

ന്യൂഡൽഹി:എയർ ഇന്ത്യൻ പൈലറ്റുമാരുടെ സമരം നിയമവിരുദ്ദമെന്നും ഇവർക്കെതിരെ കർശന നടപടി എടുക്കണമെന്നും വ്യോമയാന മന്ത്രി അജിത് സിംഗ് അഭിപ്രായപ്പെട്ടു.സമരത്തിനു മുമ്പായി നൽകേണ്ട നോട്ടിസ് പൈലറ്റുമാർ എയർ ഇന്ത്യക്ക് നൽകിയിട്ടില്ലെന്നും ഇത് നിയമ വിരുദ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എയർ ഇന്ത്യൻ മാനേജ്മെന്റുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടാൽ പരിഹാരത്തിനായി വ്യോമയാന മന്ത്രാലയത്തെ സമീപിക്കാമെന്നും സമരത്തിൽ നിന്നും പിന്മാറി ജോലിയിൽപ്രവേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം ഇന്നു വൈകുന്നേരം 6 മണിക്കു മുമ്പായി സമരം ചെയുന്ന പൈലറ്റുമാർ തിരികെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി.