മാധ്യമ പ്രവർത്തകൻ ടി.വി അച്യുതവാരിയർ അന്തരിച്ചു.

single-img
8 May 2012

തൃശൂർ:മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.വി അച്യുതവാര്യർ (80) അന്തരിച്ചു.തൃശൂർ തൈക്കാട്ടുശേരിയിലെ വസതിയിൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.1953 ൽ പത്ര പ്രവർത്തനം തുടങ്ങിയ അദ്ദേഹം തൃശൂർ എക്സ് പ്രസ്,പുണ്യഭൂമി,ദീനബന്ധു തുടങ്ങിയ പത്രത്തിൽ ജോലി ചെയ്തിട്ടുണ്ട്.സൈലന്റ് വാലി വിഷയത്തെക്കുറിച്ച് അനേകം മുഖപ്രസംഗങ്ങൾ എഴുതിയിട്ടുള്ള അച്യുതവാരിയർക്ക്  പരിസ്ഥിതി വിഷയത്തിൽ വളരെയേറെ അറിവ് ഉണ്ടായിരുന്നു.പത്ര പ്രവർത്തനത്തിൽ നിന്നും വിരമിച്ച ശേഷം ഒരേ ഭൂമി ഒരേജീവൻ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചിരുന്നു.ഈ അടുത്തകാലത്തായി കേരള പ്രസ് അക്കാദമി പുരസ്കാരവും അദ്ദേഹത്തെ തേടി എത്തിയിരുന്നു.