വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

single-img
8 May 2012

എയര്‍പോര്‍ട്ടിനു സമീപം ബൈക്കും  ഇന്‍ഡിക്കകാറും തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി  മരിച്ചു.  കഠിനംകുളം  പുതുക്കുറിച്ചി  വെസ്റ്റ് തെരുവില്‍  തൈവിളാകം  വീട്ടില്‍ റെയ്മണ്ടിന്റെ മകന്‍ റോബിന്‍ (18)ആണ് ഇന്നലെ മരിച്ചത്. വെട്ടുകാട്  ഹയര്‍ സെക്കന്‍ഡറി  സ്‌കൂളിലെ  പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്  റോബിന്‍.  ഇന്നലെ രണ്ടുമണിക്കായിരുന്നു അപകടമുണ്ടായിരുന്നത്. ബൈക്കോട്ടിച്ചിരുന്ന  സതീഷും  ബൈക്കിന്റെ പിന്നില്‍  സഞ്ചരിച്ച റോബിനും അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും  റോബിന്‍ സന്ധ്യയോടെ മരിക്കുകയായിരുന്നു.