ചന്ദ്രശേഖരന്‍ വധക്കേസ്; നവീന്‍ ദാസിനെ അറിയില്ലെന്ന് വയലാര്‍ രവി

single-img
7 May 2012

ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവര്‍ സഞ്ചരിച്ച  വാഹനത്തിന്റെ  ഉടമ നവീന്‍ ദാസിനെ അറിയില്ലെന്ന് കേന്ദ്രമന്ത്രി  വയലാര്‍ രവി.  ഈ വാഹനം തന്റെ ബന്ധുവിന്റെതാണെന്ന ആരോപണവും മന്ത്രി  നിഷേധിച്ചിട്ടുണ്ട്. സമനിലതെറ്റിയ സി.പി.എം  രക്ഷപ്പെടാന്‍  ശ്രമിക്കുകയാണെന്നും  ഈകൊലക്കേസില്‍  സി.പി.എമ്മിനെരിരെ ഉയര്‍ന്ന ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നതെന്നും  അദ്ദേഹം കൂട്ടിചേര്‍ത്തു