പ്രതികൾ പ്രൊഫഷണൽ കൊലയാളികളെന്ന് പോലീസ്

single-img
7 May 2012

തീവ്രവാദികളല്ല പ്രൊഫഷണൽ കൊലയാളികളാണു ചന്ദ്രശേഖരനെ വധിച്ചതെന്ന് പോലീസ്.തീവ്രവാദപ്രവൃത്തിയാണ്‌ കൊലയാളികൾ നടത്തിയതെങ്കിലും രാഷ്‌ട്രീയമാണ്‌ പിന്നിലെന്ന് ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്‌ഥന്‍ പ്രതികരിച്ചു.പ്രൊഫഷണല്‍ കൊലയാളികളുടെ സാന്നിധ്യമാണ്‌ കൊലപാതകത്തിന്റെ രീതിയിൽ നിന്ന് മനസ്സിലാകുന്നത്.വളരെയേറെ കൊലപാതകങ്ങള്‍ നടത്തി പരിചയമുള്ളവരാണു ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.സംഭവദിവസം ഒഞ്ചിയത്തെ പ്രധാന സി.പി.എം നേതാക്കള്‍ സ്‌ഥലത്തില്ലാതിരുന്നതും അന്വേഷിക്കുന്നുണ്ട്‌.