പ്ലാസ്റ്റിക് അണുബോംബിനെക്കാല്‍ വിനാശകാരി: സുപ്രീംകോടതി

single-img
7 May 2012

കരുണ സൊസൈറ്റി ഫോര്‍ അനിമല്‍ ആന്‍ഡ് നേച്ചര്‍ സൊസൈറ്റി സമര്‍പ്പിച്ച പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണ്ണമായും  നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിച്ച്  ജസ്റ്റിസ്  ജി.എസ് സിങ്‌വി അദ്ധ്യക്ഷനായ  ബെഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. പ്ലാസ്റ്റിക്  നിരോധിക്കാത്ത പക്ഷം  നിര്‍മ്മാതാക്കള്‍  തന്നെ അവ ശഖരിച്ച് സംസ്‌ക്കരണം ചെയ്യുന്ന സംവിധാനം  ഏര്‍പ്പെടുത്തണമെന്നു  കോടതി  പറഞ്ഞു.  പ്ലാസ്റ്റിക് അണുബോംബിനെക്കാല്‍ വിനാശകാരിയാണെന്നും  പരിസ്ഥിതിക്കും ആരോഗ്യത്തിനും കടുത്ത ഭീഷണി ഇത് സൃഷ്ട്ടിക്കുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.