പത്താം ക്ലാസുകാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

single-img
7 May 2012

ആലപ്പുഴ:എസ് എസ് എൽ സി വിദ്യാർത്ഥിയെ കഴുത്തറുത്തനിലയിൽ സ്കൂളിനു സമീപം കണ്ടെത്തി.പത്തനംതിട്ട സ്വദേശി ലിജിൻ മാത്യു(14)നെയാണ് മുട്ടാർ സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ പിൻഭാഗത്ത് കഴുത്തറുത്ത നിലയിൽ കാണപ്പെട്ടത്.തല കല്ലിന് ഇടിച്ചു തകർത്ത നിലയിലായിരുന്നു.ലിജിന്റെ കൂട്ടുകാരനെയും കാണാതായിട്ടുണ്ട്.ഇന്നലെ രാവിലെ ക്ലാസ് ആരംഭിച്ചപ്പോൾ വീട്ടിൽ നിന്നും വിദ്യാലയത്തിലേക്ക് വന്നതാണ് ലിജിൻ.11:30 വരെയായിരുന്നു ക്ലാസ് ഉണ്ടായിരുന്നത്.ക്ലാസ് കഴിഞ്ഞ് വൈകിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് ലിജിന്റെ ബന്ധുക്കൾ അന്വേഷിച്ചത്.തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ സ്കൂളിന്റെ സമീപത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.