രാജസ്ഥാനില്‍ ബി.ജെ.പി ഭിന്നത രൂക്ഷമാകുന്നു

single-img
7 May 2012

മുന്‍ ആഭ്യന്തരമന്ത്രി  ഗുലാംചന്ത്കത്താരിയയുടെ  ലോക് ജാഗ്‌രണ്‍ യാത്രയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വസുന്ധര രാജെയുടെ  രാജിയില്‍ പിന്തുണച്ച് ഒരു കൂട്ടം എം.എല്‍.എമാര്‍ കൂട്ടരാജിയ്ക്ക് ഒരുങ്ങുന്നു. ഇതോടെ രാജസ്ഥാനില്‍ ബി.ജെ.പി പ്രതിസന്ധി  രൂക്ഷമാകുന്നു. ശനിയാഴ്ച നടന്ന പാര്‍ട്ടി കോര്‍കമ്മിറ്റിയോഗത്തിലാണ്
വസുന്ധരയുടെ രാജി ഭീഷണി മുഴക്കിയിരുന്നത്. അതോടെ 79 ബി.ജെ.പി എം.എല്‍.എ മാരില്‍  56 എം.എല്‍.എ മാരും വസുന്ധരയ്ക്ക്   രാജിക്കത്തു കൈമാറി. ഇവരെ കൂടാതെ  ബി.ജെ.പി  യുവമോര്‍ച്ച  കിസാന്‍ മോര്‍ച്ച ഭാരവാഹികളും  പ്രവര്‍ത്തകരും  വസുന്ധരയ്ക്ക് രാജി കത്ത് നല്‍കിയിട്ടുണ്ട്. ബി.ജെ.പി ഗവണ്‍മെന്റില്‍ ആഭ്യന്തരമന്ത്രിയായിരുന്ന   ഗുലാബ്ചന്ദ് മഠാരിയ പ്രഖ്യാപിച്ച  ഒരു മാസത്തെ  രാഷ്ട്രീയ പ്രചാരണ യാത്രയാണു  വസുന്ധരയെ  പ്രകോപിച്ചത്.