ക്രമസമാധാനപാലകരുടെ യോഗം ഇന്ന്

single-img
7 May 2012

തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നത ക്രമസമാധാനപാലകരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷണൻ ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ യോഗമെന്നുള്ള പ്രത്യേകതയും ഇതിനുണ്ടാകും.ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ചുള്ള പോലീസ് അന്വേഷണം യോഗം ചർച്ച ചെയ്യും.സംസ്ഥാനത്തെ ക്രമ സമാധാനവും മറ്റുള്ള വിശയങ്ങളുമാണ് പ്രധാനമായും ചർച്ചചെയ്യപ്പെടുന്നത്.ഇന്നു രാവിലെ 10നു തുടങ്ങുന്ന യോഗം വൈകിട്ട് ഏഴര വരെ തുടരും.കമ്മിഷ്ണർമാരെയും ജില്ലാ എസ് പിമാരെയുമാണ് യോഗത്തിലേക്ക് വിളിച്ചിട്ടുള്ളത്.