മംഗളാദേവി ചിത്രാപൗര്‍ണമിക്ക് ആയിരങ്ങൾ

single-img
7 May 2012

കേരളവും തമിഴ്‌നാടും തമ്മില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചൈത്ര പൗര്‍ണ്ണമി മഹോത്സവത്തില്‍ പങ്കെടുത്ത് ദര്‍ശന സായുജ്യമടയാന്‍ ആയിരങ്ങൾ എത്തി.കേരള- പെരിയാര്‍ കടുവാസങ്കേത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ വൻ തിരക്കായിരുന്നു.മുന്‍വര്‍ഷങ്ങളിലൊന്നും ഇല്ലാതിരുന്ന സൌകര്യങ്ങളാണ് ഇത്തവണ ഒരുക്കിയതെന്നു തീര്‍ഥാടകര്‍ പറഞ്ഞു.. പൊലീസ്, വനം, റവന്യു, ആരോഗ്യവകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, ഫയര്‍ ഫോഴ്സ് തുടങ്ങി എല്ലാ വകുപ്പുകളുടെയും മികച്ച സൌകര്യങ്ങളാണു ഭക്തർക്ക് ഒരുക്കിയത്