മമതയുമായി ഹിലാരി ക്ലിന്റൻ ഇന്നു കൂടിക്കാഴ്ച്ച നടത്തും

single-img
7 May 2012

കൊൽക്കത്ത:ബംഗാൾ മുഖ്യ മന്ത്രി മമതയും യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റനും തമ്മിൽ ഇന്നു കൂടിക്കാഴ്ച്ച നടത്തും.മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഞായറാഴ്ച്ച കൊൽക്കത്തയിൽ എത്തിയ ഹിലാരി റൈറ്റേഴ്സ് ബിൽഡിങ്ങിൽ വെച്ചായിരിക്കും മമതയുമായി കൂടിക്കാഴ്ച്ച നടത്തുക.ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം ടീസ്റ്റ വാട്ടർ കരാർ തുടങ്ങിയ നയതന്ത്ര വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യുമെന്നാണു കരുതുന്നത്.സംസ്ഥാന ധനകാര്യ മന്ത്രി അമിത് മിശ്രയും സ്റ്റേറ്റ് സെക്രട്ടറി സമർ ഘോഷും ചർച്ചയിൽ പങ്കെടുക്കും.