കൊലപാതകത്തില്‍ ജയരാജന് പങ്കുണ്ടെന്ന്‌ കെ.സുധാകരന്‍

single-img
7 May 2012

ടി.പി ചന്ദ്രശേഖരിന്റെ  കൊലപാതകത്തിന് പിന്നില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി  പി. ജയരാജനെണെന്നും സംഭവത്തില്‍ സി.ബി.ഐ  അന്വേഷണം വേണമെന്നും  എം.പി  കെ.സുധാകരന്‍ . ഈ കൊലപാതകവുമായി ചൊക്ലിയിലുള്ള എടവത്ത് കണ്ടിയില്‍ രമേശന്‍ എന്നയാളുടെ  വീട്ടില്‍ ഗൂഢാലോചന  നടന്നതായും ഉന്നതരായ സി.പി.എമ്മിലെ ഒരു നേതാവും റഫീഖും  സുനിയും  രമേശിന്റെ വീട്ടില്‍ മുറി അടച്ചിട്ട്  ഒരുമണിക്കൂറിലേറെ  ഗൂഢാലോചന  നടത്തിയതായും അദ്ദേഹം  പറഞ്ഞു.കേസന്വേഷണം അട്ടിമറിക്കാനും ആശയക്കുഴപ്പമുണ്ടാക്കാനും  പിണറായി വിജയും പി.ജയരാജനും ശ്രമിക്കുന്നതായും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.