മല്‍സരത്തിനിടെ പന്ത് തലയ്ക്കടിച്ച് ഹോക്കി വനിതാതാരം മരിച്ചു

single-img
7 May 2012

ഹോക്കി മത്സരത്തിനിടെ  പന്ത് തലയ്ക്കടിച്ച്  ഓസ്‌ട്രേലിയന്‍  വനിതാ താരം  മരിച്ചു.  ഇന്നലെ പെര്‍ത്തില്‍ നടന്ന മത്സരത്തില്‍  മുന്‍നിര  ഹോക്കിതാരം എലിസബത്ത്  വാത്കിന്‍സ്(24) ആണ് മരിച്ചത്.  നോര്‍ത്ത് കോസ്റ്റ് റൈഡേഴ്‌സ് ക്ലബില്‍ താരമായ  എലിസബത്തിന്റെ  തലയില്‍ പന്ത് വന്നടിച്ചതിനെ തുടര്‍ന്ന്   കുഴഞ്ഞുവീഴുകയായിരുന്നു.  തുടര്‍ന്ന്  ഹോസ്പിറ്റലിലെത്തിച്ചെങ്കിലും   ജീവന്‍ രക്ഷിക്കാനായില്ല.  ലണ്ടനില്‍ നടക്കാന്‍ പോകുന്ന  ഇന്റര്‍ന്യാഷണല്‍ ഇന്‍വൈറ്റേഷണല്‍  ഹോക്കി ടൂര്‍ണമെന്റിന്റെ  ഫൈനലില്‍  എലിസബത്തിനോടുള്ള  ആദരസൂചകമായി എല്ലാ താരങ്ങളും  കറുത്ത ബാഡ്ജ്  ധരിച്ചായിരിക്കും മത്സരത്തിനിറങ്ങുക. എലിസബത്തിന്റെ വിയോഗത്തില്‍ ഹോക്കി ഓസ്‌്രേടലിയ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക്  ആന്‍ഡേഴ്‌സന്‍ അനുശോചനം അറിയിച്ചു.   ഇവരുടെ കുടുംബത്തിന്  ഹോക്കി ഫേഡറേഷന്റെ  എല്ലാ സഹായ സഹകരണവുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.