ഏകലവ്യന്‍ അന്തരിച്ചു

single-img
7 May 2012

ഏകലവ്യന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന കെ.എം. മാത്യു(78) അന്തരിച്ചു.
വൃക്കസംബന്ധമായ  അസുഖം നിമിത്തം അമല മെഡിക്കല്‍  ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അദ്ദേഹത്തിന്  മരണം സംഭവിച്ചത്. സംസ്‌ക്കാരം  നാളെ  നാലുമണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍  നടക്കും.  33 നോവലുകളും  മൂന്നു ചെറുകഥാ സമാഹാരങ്ങളും യാത്രവിവരണങ്ങളും  പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ  അയനം, കാഞ്ചനം, പാപത്തിന്റെ  ശമ്പളം  എന്നീ നോവലുകള്‍  സിനിമയാക്കിയിട്ടുണ്ട്.

ഗ്രീഷ്മവര്‍ഷം,  കുല്ലു, കര്‍മാന്തം, , കടലാസുപൂക്കള്‍, സന്ധ്യ, പ്രഹരം  ശിവജിക്കുന്നുകള്‍,  ദര്‍പ്പണം,  നീരാളി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. അമേരിക്കന്‍  പര്യടനത്തെ തുടര്‍ന്നെഴുതിയ  ദാഹമാണ് അവസാന നോവല്‍.