ചന്ദ്രശേഖരൻ വധം:യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കും തിരുവഞ്ചൂർ.

single-img
7 May 2012

കോഴിക്കോട് :സിപി.എം വിമത നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നിൽ ഉടൻ എത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതു വരെയുള്ള അന്വേഷണത്തിൽ താൻ സംതൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വടകര ടി.ബിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.ഇത്രയും നിഷ്ട്ടൂരമായ കൊലപാതകത്തെ കുട്ടിക്കളിയായി കാണാൻ കഴിയില്ലെന്നു അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നേതാക്കൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുൻ വ്യവസായമന്ത്രി ശ്രീ എളമരം കരീം വടകരയിൽ വെച്ച് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുകയും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും എന്നാൽ സി പി എം നെ പ്രതിക്കൂട്ടിൽ നിർത്തുന്നതു പോലുള്ള ആരോപണങ്ങൾ ഉണ്ടാവരുതെന്ന് കരീം ആവശ്യപ്പെടുകയും ചെയ്തു.