ബാല്യകാല സഖിയിൽ ‘ഇഷ‘ സുഹ്റയാകുന്നു.

single-img
7 May 2012

പ്രശസ്ത മോഡലും നടിയുമായ ഇഷ ഷെർവാണി ഇനി മുതൽ മലയാളത്തിന്റെ സ്വന്തമാകുന്നു.പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയിലെ സുഹ്റ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഇഷ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. .പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകാനായി എത്തുന്നത്.ഈ ചിത്രത്തിലെ നായികയായി പുതു മുഖത്തെ അവതരിപ്പിക്കണമെന്നായിരുന്നു അണിയറപ്രവർത്തകരുടെ ആഗ്രഹം എന്നാൽ ഒരുപാട് തിരഞ്ഞിട്ടും സുഹ്റയുടെ നിഷ്കളങ്കമായ മുഖത്തോട് ചേർത്തു വെയ്ക്കാൻ ഒരു മുഖവും കിട്ടിയില്ല.അങ്ങനെയിരിക്കുമ്പോഴാണ് സുഹ്റയുടെ മുഖത്തിന് ഇഷ ചേരുമെന്ന് തോന്നിയത്, പിന്നെ വേറൊന്നും ആലോചിച്ചില്ല.മലയാളികളുടെ മനം കവരാൻ ഇഷയെ ഇങ്ങോട്ടേയ്ക്ക് ക്ഷണിക്കുകയായിരുന്നു.എന്നാൽ ബാല്യകാല സഖിയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.