സമുദായ നേതാക്കള്‍ക്ക്‌ ഉത്തരം താങ്ങുന്ന പല്ലികളുടെ സ്വഭാവം: വി.ടി ബല്‍റാം

single-img
7 May 2012

ചില സമുദായ നേതാക്കള്‍ക്ക്‌ ഉത്തരം താങ്ങുന്ന പല്ലിയുടെ സ്വഭാവമാണെന്ന് വി.ടി ബൽറാം എം.എൽ.എ.യൂത്ത് കോൺഗ്രസ് യുവജന യാത്രയ്ക്ക് തിരുവനന്തപുരത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ബൽറാം.കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തുന്നത് ചില സമുദായ സംഘടനകൾ ആണെന്ന വിചാരം ശരിയല്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രാജിവയ്ക്കണമെന്ന സുകുമാരന്‍ നായരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ എന്‍.എസ്.എസ് ഇടപെടേണ്ടതില്ലെന്നും ബല്‍റാം പറഞ്ഞു.ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്തുണയുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തുടരുന്നതെന്നും ബല്‍റാം പറഞ്ഞു.