അമേരിക്ക അല്‍ ഖ്വയ്ദ നേതാവ് ഫഹദ് അല്‍ ക്വസോയെ വധിച്ചു

single-img
7 May 2012

2000ല്‍ അമേരിക്കയുടെ  യുദ്ധകപ്പല്‍ ബോംബ് വച്ച് തകര്‍ത്ത കേസില്‍ പ്രതിയായ  എഫ്.ബി.ഐ  അന്വേഷിക്കുന്ന മുതിര്‍ന്ന അല്‍ ഖ്വയ്ദ നേതാവ് ഫഹദ് അല്‍ ക്വസോ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരു അല്‍ ഖ്വയ്ദ നേതാവിനൊപ്പം  സ്വന്തം വാഹനത്തിനു  പുറത്തേയ്ക്ക്  ഇറങ്ങുമ്പോഴുണ്ടായ ആക്രമണത്തിലാണ്  അദ്ദേഹം മരിച്ചത്. ഫഹദ് അല്‍ ക്വസോ, അമേരിക്കയുടെ  യുദ്ധകപ്പല്‍ ബോംബ് വച്ച് തകര്‍ക്കപ്പെട്ടപ്പോള്‍ 17  സൈനികര്‍ മരിച്ചിരുന്നു.  അമേരിക്ക. ഫഹദ് അല്‍ ക്വസോയെ  കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുമില്യന്‍ ഡോളര്‍ പാരിതോഷികമായി  പ്രഖ്യാപിച്ചിരുന്നു.