പൈലറ്റുമാരുടെ സമരം; അഞ്ച് രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു

single-img
7 May 2012

പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ഇന്ത്യ രാജ്യന്തര വിമാനസര്‍വ്വീസുകള്‍  തടസ്സപ്പെട്ടു.  പൈലറ്റ്‌സ് ഗില്‍ഡിന് എയര്‍ഇന്ത്യ നല്‍കിയ വാഗ്ദാനങ്ങള്‍  പാലിക്കാത്തതാണ്  സമരത്തിനു കാരണം.    ഇന്നലെ  നൂറോളം പൈലറ്റുമാര്‍ സമരം തുടങ്ങിയിരുന്നു.  അസുഖമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡില്‍ അംഗങ്ങളായ  നൂറോളം  പൈലറ്റുമാര്‍ ഇന്ന് ജോലിക്ക് ഹാജരകാത്തത്. സമരത്തെ തുടര്‍ന്ന് ഡല്‍ഹി-ഷിക്കാഗോ,  തിരുവനന്തപുരം-മസ്‌ക്കറ്റ്, ഡല്‍ഹി-ടൊറാന്റോ ,  മുംബൈ- ന്യൂജഴ്‌സി, ഡല്‍ഹി-ഹോങ്കോങ്  എന്നീഅഞ്ച് രാജ്യാന്തര വിമാനസര്‍വ്വീസുകള്‍  റദ്ദാക്കി.