കെ.ശങ്കരനാരായണന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്തു

single-img
7 May 2012

കെ.ശങ്കരനാരായണന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് മോഹിത് ഷായാണ് സത്യവാചകം ചൊല്ലി കൊടുത്തത്. 2007ല്‍ നാഗാലാന്റ് ഗവര്‍ണറായും 2010 ല്‍ മഹാരാഷ്ട്ര ഗവര്‍ണറായും ആദ്ദേഹം ചുമതലയേറ്റിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്ര ഗവര്‍ണറായ അദ്ദേഹത്തെ വീണ്ടും തത്സ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.