കൊലയാളി സംഘം കണ്ണൂരിൽ നിന്ന്

single-img
6 May 2012

റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താനായി ഏഴംഗ കൊലയാളിസംഘം എത്തിയതു കണ്ണൂര്‍ ജില്ലയില്‍നിന്നാണെന്നു വ്യക്തമായി. അഞ്ചുപേര്‍ പൊലീസിന്റെ പിടിയിലായതായാണു സൂചന.മാഹി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ കണ്ണൂർ പായപ്പടി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല നടത്തിയതെന്നാണ്പോലീസിനു ലഭിച്ച വിവരം.വിന്‍സന്‍.എം പോളിനാണു അന്വേഷണത്തിന്റെ നേതൃത്വം.പ്രതികള്‍ കൊലക്കായി എത്തിയ കാര്‍ തലശ്ശേരിക്കടുത്ത് ചൊക്ലി മാരാങ്കണ്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഈ വാഹനം വാടകയ്‌ക്കെടുക്കാന്‍ സഹായിച്ചയാളുള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഉടമ നവീന്‍ദാസ്,കാര്‍ വാടകയ്ക്ക് നല്‍കിയ റിജേഷ്, കാര്‍ വാടകക്കെടുക്കാന്‍ റഫീഖിനെ സഹായിച്ച ഹാരിസ് എന്നിവരെ പോലീസ് ചോദ്യം ചെയ്തു.എന്നാൽ ഇവർക്ക് കൊലയുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടുത്ത കാലത്ത് പരോളില്‍ ഇറങ്ങിയ ചിലരും പങ്കാളികളാണെന്ന് പോലീസിനു സൂചനയുണ്ട്.