തായ്ലൻഡ് ഫാക്ടറി സ്ഫോടനത്തിൽ 13 പേർ മരിച്ചു.

single-img
6 May 2012

ബാങ്കോങ്ക്:തായ്ലൻഡ് ആസ്ഥാനമായ ബാങ്കോക്കിലെ പെട്രോകെമിക്കൽ ഫാക്റ്ററിയിൽ ഉണ്ടായ സ്ഫോടനത്തെതുടർന്ന് 13 പേർ മരിച്ചു.95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇവരിൽ പലരുടെയും നില ഗുരുതരമാണ്.തെക്കൻ റായോങ് പ്രദേശത്തെ മാപ് ടഫ്റ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് ശനിയാഴ്ച്ച വൈകുന്നേരം സ്ഫോടനം ഉണ്ടായത്.ഇതിനെ തുടർന്ന് ഫാക്ടറിക്ക് മൂന്നു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിച്ചു.പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മിക്കവരുടെയും നില വഷളായത്.അഗ്നിശമനസേന നാലു മണിക്കൂർ കഠിനമായി പരിശ്രമിച്ച ശേഷമാണ് തീ കെടുത്താനായത്.