കണിച്ചുകുളങ്ങര സി.പി.എം ഓഫീസില്‍ തീപിടിച്ചു

single-img
6 May 2012

കണിച്ചുകുളങ്ങരയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ഇന്ന് പുലര്‍ച്ചെ 2.30ന് തീപിടുത്തമുണ്ടായി.  അടുത്ത ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്  ഫയര്‍ഫോഴ്‌സെത്തി  തീ അണയ്ക്കുകയായിരുന്നു. കെട്ടിടം ഭാഗികമായി കത്തി നശിച്ചു.  സംഭവസ്ഥലത്ത് പോലീസെത്തി  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ടി.പി ചന്ദ്രശേഖരന്റെ  വധവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍  പോലീസ് അതീവ ജാഗ്രത  പാലിക്കുന്നുണ്ട്.