ഐ.പി.എല്‍: രാജസ്ഥാന്‍ റോയല്‍സിന് വിജയം

single-img
6 May 2012

രാജസ്ഥന്‍  റോയല്‍സിന് പഞ്ചാബ് കിംഗ്‌സ് ഇലവനെതിരെ 43 റണ്‍സ് വിജയം.  ടോസ് നേടി  ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 177 റണ്‍സ്     നേടി.
178 റണ്‍ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 134 റണ്‍ മാത്രമേ കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുള്ളു. ക്യാപ്റ്റനായ രാഹുല്‍ ദ്രാവിഡ് (46),  ഷേന്‍ വാട്ട്‌സണ്‍(36),  അശോക് മെനേരിയ (34), ബ്രാഡ്‌ഹോഡ്ജ് (36) റണ്‍സുകളെടുത്തത്  രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലെത്തിക്കാന്‍ സഹായിച്ചു.