അമ്പെയ്ത്ത് ലോകകപ്പ്; ദീപികയ്ക്ക് സ്വര്‍ണം

single-img
6 May 2012

തുര്‍ക്കിയില്‍ നടന്ന  ലോകകപ്പ്  അമ്പെയ്ത്തിലെ  റിക്കര്‍വ് സിംഗിള്‍സില്‍  ഇന്ത്യന്‍ വനിതാതാരം  ദീപികകുമാരിക്ക് സ്വര്‍ണം.  ഫൈനലില്‍ ദക്ഷിണകൊറിയയുടെ  ലീ സുഗ്ജിന്നിനെ 27-30, 29-27, 27-26, 27-29, 28-27നാണ് ദീപിക  തോല്‍പ്പിച്ചത്.  ലണ്ടന്‍ ഒളിമ്പിക്‌സിന് യോഗ്യത  നേടിയ  ദീപിക നിലവിലെ  ജൂനിയര്‍ ലോക ചാമ്പ്യനും ഡല്‍ഹി  കോമണ്‍വെല്‍ത്ത് ഗെയിംസിലെ  ഗോള്‍ഡ്  മെഡലിസ്റ്റുമാണ്. 2009-ല്‍ കേഡെറ്റ് ലോകകിരീടം സ്വന്തമാക്കിയ  ഈ 18കാരി യുടെ ആദ്യ ലോകകപ്പ് സ്വര്‍ണമാണിത്.