നികുതി തട്ടിപ്പ്: 53 ലക്ഷത്തിന്റെ സിഗററ്റ് പിടിച്ചു.

single-img
6 May 2012

ചിറയിൻകീഴ്:നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 53 ലക്ഷം രൂപയുടെ 148 പെട്ടി സിഗററ്റ് ചിറയിൻകീഴ് റെയിവെ സ്റ്റേഷനിൽ നിന്നും പിടികൂടി..ട്രെയിൻ വഴി തമിഴ്നാട്ടിലേയ്ക്ക് കടത്താൻ ശ്രമിച്ച സിഗററ്റാണ് ആറ്റിങ്ങൽ ഇന്റലിജൻസ് വിഭാഗം സ്ക്വാഡ് പിടികൂടിയത്.ഡെപ്യൂട്ടി കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയിഡ് നടന്നത്.ഈ സിഗററ്റുകൾ 16,06500 രൂപ പിഴ ഈടാക്കി ഉടമസ്ഥർക്ക് തിരികെ നൽകി.തമിഴ്നാട്ടിൽ സിഗററ്റിനു കൂടിയ നികുതിയായതിനാൽ ഇത്തരം കള്ളക്കടത്തുകൾ ഈ അടുത്തകാലത്തായി കൂടി വരുന്നുണ്ട്.ഇതിനായി ഇവർ ചിറയിൻകീഴ് പോലുള്ള ചെറിയ സ്റ്റേഷനുകൾ ആണ് തിരഞ്ഞെടുക്കുന്നത്.