അലക്‌സ്‌പോള്‍ മേനോന്‍ ജോലിയില്‍ പ്രവേശിച്ചു

single-img
6 May 2012

മാവോയിസ്റ്റുകള്‍  ബന്ദിയാക്കി 12 ദിവസത്തിനകം വിട്ടയച്ച സുഖ്മ കളക്ടര്‍  അലക്‌സ്‌പോള്‍  മേനോന്‍   ജോലിയില്‍ പ്രവേശിച്ചു. വ്യാഴാഴ്ച ബന്ദിയാക്കിയ കളക്ടര്‍   വെള്ളിയാഴ്ചയാണ് സുഖ്മയില്‍  തിരിച്ചെത്തിയത്. ഗര്‍ഭിണിയായ ഭാര്യ ആശയും കുടുംബാംഗങ്ങളും  വികാര നിര്‍ഭരമായ വരവേല്‍പ്പാണ്  അദ്ദേഹത്തിന് നല്‍കിയത്.

താന്‍ ജോലിയില്‍ പ്രവേശിച്ചവിവരം  അലക്‌സ്‌പോള്‍  മേനോന്‍ ട്വിറ്ററിലൂടെ  ആണ് അറിയിച്ചത്. പ്രതിസന്ധിയില്‍ തന്നെയും കുടുംബത്തേയും  പിന്തുണച്ച എല്ലാവര്‍ക്കും  നന്ദിയും അദ്ദേഹം  ട്വിറ്ററില്‍  കുറിച്ചിട്ടുണ്ട്.   തന്റെ ജീവിതത്തില്‍  ഇത്രയധികം  ജനപിന്തുണ ലഭിച്ച  മറ്റൊരു അവസരമില്ലെന്നും  ഇത് ജോലിയില്‍  തുടരാന്‍ കൂടുതല്‍  പ്രചോദനമേകുന്നുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.