വാഹനാപകടത്തിൽ പഞ്ചാബിൽ 17 തീർത്ഥാടകർ മരിച്ചു.

single-img
6 May 2012

മോഗ: പഞ്ചാബിലെ മോഗ ജില്ലയിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് 17 പേർ മരിച്ചു.ജീപ്പിലുണ്ടായിരുന്നവാരാണ് മരിച്ചവർ.14 പേർ സംഭവ സ്ഥലത്തു വെച്ചും 3 പേർ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. മോഗയിലെ ദൌലത്പുരയിൽ നിന്നും മടങ്ങിയ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്.ഓവർ സ്പീഡിലായിരുന്ന ട്രക്ക് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ജീപ്പിൽ വന്നിടിച്ചത്.അപകടം ഉണ്ടായ ഉടൻ തന്നെ ട്രക്ക് ഡ്രൈവർ വാഹനം നിർത്തി കടന്നു കളഞ്ഞു.