ചന്ദ്രശേഖരൻ ധീരനായ കമ്മ്യൂണിസ്റ്റ്:വി.എസ്.

single-img
5 May 2012

ധീരനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു ടി.പി. ചന്ദ്രശേഖരനെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ.ചന്ദ്രശേഖരന്റെ കൊലപാതകം അറിഞ്ഞതിനെ തുടർന്ന് അദേഹം ഒഞ്ചിയത്ത് ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയിരിക്കുകയാണ്.അദേഹത്തിന്റെ കൊലപാതകത്തിൽ സി പി എമ്മിന് യാതൊരു പങ്കും ഇല്ലെന്നും വി എസ് വ്യക്തമാക്കി.ഒരു കമ്മ്യൂണിസ്റ്റുകാരനെ കായികമായി ഇല്ലാതാക്കാൻ കഴിയില്ലെന്നും ബുദ്ധിയുള്ളവർ അതിന് ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും അദേഹം പറഞ്ഞു.വധഭീഷണീയുണ്ടെന്ന് അറിയിച്ചിട്ടും വേണ്ട സുരക്ഷ ഒരുക്കാത്തത് സർക്കാറിന്റെ വീഴ്ചയാണെന്നും വി.എസ്. പറഞ്ഞു.ഈ ക്രൂര കൃത്യം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദേഹം ആവശ്യപ്പെട്ടു.