ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം:പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന

single-img
5 May 2012

ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു പിന്നിൽ അടുത്ത ദിവസങ്ങളിലായി ജയിലിൽ നിന്നിറങ്ങിയ രാഷ്ട്രീയ തടവുകാർ ഉണ്ടെന്ന് സൂചന.പോലീസ് കണ്ടെടുത്ത കാർ തന്നെയാണു കൊലപാതകത്തിനായി പ്രതികൾ വന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.ഷഫീക് എന്നയാളാണു കാർ വാടകയ്ക്ക് എടുത്തത്.കണ്ടെടുത്ത കാർ വടകരയ്ക്ക് കൊണ്ടു പോയി.അക്രമിസംഘത്തിൽ ഏഴ് പേരെന്ന് പോലീസ് പറഞ്ഞു.പള്ളൂർ പായപ്പെള്ളി സ്വദേശി റഫീക്കാണു മുഖ്യ പ്രതി