ചന്ദ്രശേഖരന്റെ കൊലപാതകം സിപിഎമ്മിന് എതിരായ ഗൂഡാലോചന:പിണറായി

single-img
5 May 2012

സിപിഎമ്മിനെതിരായ ഗൂഡാലോചനയുടെ ഭാഗമായാണ് ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിണറായി വിജയൻ.കൊലപാതകം അപലപനീയമാണെന്നും അതിൽ ശക്തിയായി പ്രതിഷെധിക്കുന്നുവെന്നും പറഞ്ഞ പിണറായി കൃത്യം നടത്തിയത് ക്വട്ടേഷൻ സംഘമാണെന്നും പറഞ്ഞു.ഈ രീതിയിൽ കുറ്റകൃത്യങ്ങൾ നടത്തുന്നത് യുഡിഎഫിന്റെ രീതിയാണെന്നും അദേഹം ആരോപിച്ചു.എതിർ ഭാഗത്തുള്ളവരെ ശാരീരികമായി ഇല്ലാതാക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല്ലെന്ന് പറഞ്ഞ പിണറായി നെയ്യാറ്റിൻ കര തെരഞ്ഞെടുപ്പിൽ തങ്ങൾക്കെതിരെ ആരോപണമുന്നയിക്കാനുള്ള വലതുപക്ഷത്തിന്റെ ശ്രമമാണിതെന്നും കുറ്റപ്പെടുത്തി.ജീവന് ഭീഷണിയുണ്ടെന്ന് ചന്ദ്രശേഖരൻ പരാതിപ്പെട്ടിട്ടും എന്തു കൊണ്ട് സംരക്ഷണം ഏർപ്പെടുത്തിയില്ലെന്നും പിണറായി ചോദിച്ചു.യുഡിഎഫ് നേതാക്കൾക്ക് കൊലപാതകം സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും പിണറായി ആരോപിച്ചു.