ടി.പി.വധം:മൂന്ന് പേർ പിടിയിലായതായി റിപ്പോർട്ട്

single-img
5 May 2012

ഓഞ്ചിയത്ത് റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരിൽ മൂന്ന് പേർ പിടിയിലായതായി റിപ്പോർട്ട്.കൊലപാതകികൾ സഞ്ചരിക്കാൻ ഉപയോഗിച്ച കാർ വാടകക്കെടുത്ത പള്ളൂർ പായപക്കി സ്വദേശിയായ റഫീഖ് ആണ് മുഖ്യപ്രതിയെന്നാണ് സൂചന.ഇയാൾ നേതൃത്വം നൽകിയ ഏഴംഗ സംഘത്തിലെ മൂന്ന് പേരാണ് പിടിയിലായത്.കാറിന്റെ ഉടമ നവീൻ ദാസ്,അനുജൻ വിജീഷ്,റഫീഖിന്റെ കൂട്ടാളി ഹാരിസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം.മറ്റ് നാലു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.