ദക്ഷിണ സുഡാന്റെ എണ്ണപ്പാടത്ത് ബോംബാക്രമണം

single-img
5 May 2012

ജുബ:ദക്ഷിണ സുഡാന്റെ പട്ടാള ക്യാമ്പിനടുത്തുള്ള എണ്ണപ്പാടത്തിനു സമീപം ഉത്തര സുഡാന്റെ വിമാനം ബോംബ് വർഷിച്ചതായി ദക്ഷിണ സുഡാന്‍ സൈനിക വക്താവ് കേണല്‍ ഫിലിപ്പ് ഔഗര്‍ പറഞ്ഞു.10 ബോംബുകളാണ് വർഷിച്ചത്.സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.ദക്ഷിണ സുഡാനുമായുള്ള ചർച്ച പുനരാരംഭിക്കാമെന്നുള്ള ആഫ്രിക്കൻ യൂണിയന്റെ നിർദ്ദേശം ഉത്തര സുഡാൻ അംഗീകരിച്ചതിന്റെ പിറ്റേ ദിവസമാണ് ബോംബ് വർഷിച്ചത്.