റിമോര്‍ട്ടിനു വേണ്ടിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

single-img
5 May 2012

അനുജനുമായി  ടിവികാണുന്നതിനിടയില്‍ റിമോര്‍ട്ടിനെ ചൊല്ലിയുണ്ടായ  തര്‍ക്കത്തിനൊടുവില്‍  പ്ലസ്ടു വിദ്യാര്‍ത്ഥിനിതൂങ്ങിമരിച്ചു.  വിതുര പൊന്‍മുടി  മെര്‍ക്കിസ്റ്റണ്‍ എസ്‌റ്റേറ്റിലെ  പരമശിവന്റെ മകള്‍  രേഷ്മ എന്ന ശിവരഞ്ജിനി(18)യാണ്  ജീവനൊടുക്കിയത്.  തമിഴ്‌നാട്ടില്‍ പ്ലസ്ടുവിന് പഠിക്കുന്ന ശിവരഞ്ജിനി  അവധിയായതിനാല്‍  വീട്ടിലെത്തുകയായിരുന്നു.

 

അനുജന്‍ രഞ്ജിത്തും ശിവരജ്ഞിനിയും  ടി.വി കാണുന്നതിനിടയില്‍  ചാനല്‍ മാറ്റുന്നതിനായി  റിമോര്‍ട്ടിനു വേണ്ടി  വഴക്കിട്ടു. അതിനുശേഷം ശിവരഞ്ജിനി മുറിയില്‍ കയറി തൂങ്ങുകയായിരുന്നു.  ശിവരഞ്ജിനിയെ  ഉടന്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചൂവെങ്കിലും   മാര്‍ഗമദ്ധ്യേ  മരിക്കുകയായിരുന്നു.   ഇവരുടെ മാതാവ്  ഉലഹമ്മാള്‍ മലേഷ്യയിലാണ്. മാതാവ് നാട്ടിലെത്തിയശേഷം മൃതദേഹം സംസ്‌ക്കരിക്കും.