‘റാംജി റാവു സ്പീക്കിംഗി‘ ന്റെമൂന്നാം ഭാഗം വരുന്നു.

single-img
5 May 2012

മലയാളത്തിന്റെ എക്കാലത്തേയും സൂപ്പർ ഹിറ്റ് കോമഡി ചിത്രമായ റാംജി റാവു സ്പീക്കിംഗിന്റെ മൂന്നാം ഭാഗം ഉടൻ വരുന്നു.സിദ്ധിഖ്-ലാൽ കൂട്ടുക്കെട്ടിന്റെ ഈ ചിത്രം തീയറ്ററുകളെയും പ്രേക്ഷക  മനസുകളെയും കുടു കുടെ ചിരിപ്പിച്ച ചിത്രമായിരുന്നു.എന്നാൽ ഇനി വരാൻ പോകുന്ന ചിത്രത്തിൽ റാംജി റാവു സ്പീക്കിംഗിലെ കേന്ദ്ര കഥാപത്രമായ  ഗോപാലകൃഷണനെ അവതരിപ്പിച്ച മുകേഷ് ഉണ്ടാകുകയില്ല .മുകേഷ് തന്നെയാണ് ഈ കാര്യം അറിയിച്ചത്.ഇന്നസെന്റും സായി കുമാറും ചിത്രത്തിൽ ഉണ്ടായിരിക്കുമെന്നും പറയുന്നു.എന്തായാലും മത്തായിച്ചേട്ടനെയും ബാലകൃഷനെയും കാണുമ്പോൾ ഗോപാലകൃഷ്ണനെ മലയാളികൾ ഓർക്കുമെന്നു നിർമ്മാതാക്കൾക്ക് നന്നായി അറിയാം അതുകൊണ്ട് തന്നെ അതിനു പറ്റിയൊരാളെ കണ്ട് പിടിച്ച് ചിത്രം രസകരമാക്കുമെന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം .