അന്വേഷണസംഘവുമായി കെ.പി.സി.സി പ്രസിഡന്റ് നടത്തിയ ചര്‍ച്ച വിവാദമാകുന്നു

single-img
5 May 2012

ടി.പി ചന്ദ്രശേഖരന്റെ  കൊലപാതം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘവുമായി  കെ.പി.സി.സി പ്രസിഡന്റ്  രമേശ് ചെന്നിത്തല ചര്‍ച്ച  നടത്തിയത് വിവാദമാകുന്നു.  എന്നാല്‍ താന്‍ ഉദ്യോഗസ്ഥരെ കണ്ടിട്ടില്ലെന്നും  മന്ത്രിയെ  കാണുന്നതിനുവേണ്ടിയാണ്  പോയതെന്നുമാണ് രമേശ് ചെന്നിത്തല പറയുന്നത്.

ആഭ്യന്തരമന്ത്രി  തിരുവഞ്ചൂര്‍  രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍  എകദേശം 10 മിനിട്ടോളം കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് ഒരു സ്വകാര്യ ചാനല്‍  പുറത്തുവിട്ട വാര്‍ത്തയാണ്  വിവാദമാകുന്നത്.