പ്രണബിനെ പിന്തുണയ്ക്കുമെന്ന് കരുണാനിധി

single-img
5 May 2012

പ്രണബ് മുഖര്‍ജിയെ  രാഷ്ട്രപതി തിരഞ്ഞെടുപ്പിന് യു.പി.എ സ്ഥാനാര്‍ത്ഥിയായി  പരിഗണിച്ചാല്‍ പിന്തുണയ്ക്കുമെന്ന്  ഡി.എം.കെ അദ്ധ്യക്ഷന്‍ എം. കരുണാനിധി. പ്രണബിനെ  രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്  പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് ഭൂരിപക്ഷാഭിപ്രായം അതാണെങ്കില്‍  ഡി.എം.കെയ്ക്ക്  വ്യത്യസ്ത അഭിപ്രായാമില്ലെന്നും  അദ്ദേഹം വ്യക്തമാക്കി.

പ്രണബിനെയാണ് രാഷ്ട്രപതി  സ്ഥാനാര്‍ത്ഥിയായി യു.പി.എ സര്‍ക്കാര്‍  നിര്‍ദ്ദേശിക്കുന്നതെങ്കില്‍
തടയില്ലെന്നും  രാഷ്ട്രപതി  സ്ഥാനാര്‍ത്ഥി  ആരാവണമെന്നതിനെക്കുറിച്ച് തനിയ്ക്ക്  വ്യക്തിപരരമായ  അഭിപ്രായമില്ലെന്നും  കരുണാനിധി കൂട്ടിച്ചേര്‍ത്തു.